ഇന്ധന വില കുറക്കില്ല. കേന്ദ്ര പെട്രോളിയം മന്ത്രി

ദുബയ്: ഇന്ത്യയില്‍ ഇന്ധന വില കുറക്കില്ലെന്ന കേന്ദ്ര ഇന്ധന പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ അറബ് രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നാട്ടില്‍ ഇന്ധന വില കുറക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയിലേതിനേക്കാള്‍ വില കുറയാന്‍ കാരണം ആ രാജ്യങ്ങളില്‍ എണ്ണ ഉപയോഗം കുറവും അവിടുത്തെ സര്‍ക്കാറുകള്‍ സബ്‌സിഡി പോലുള്ള ഇളവുകള്‍ നല്‍കുന്നത് കൊണ്ടുമാണന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ 75,000 പെട്രോള്‍ വിതരണ കേന്ദ്രങ്ങള്‍ വഴി ഓരോ ചെറിയ ഗ്രാമങ്ങളില്‍ പോലും എണ്ണ വിതരണം ചെയ്യാന്‍ കഴിയുന്നുണ്ട്്്. ഈ രണ്ട്്് രാജ്യങ്ങള്‍ക്കും എണ്ണ വിതരണം ചെയ്യുന്നത്് ഇന്ത്യയില്‍ നിന്നാണന്നും മന്ത്രി വ്യക്തമാക്കി. എണ്ണ വഴുവഴുപ്പുള്ളത്് കൊണ്ടാണ് വില നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും മന്ത്രി മറുപടി നല്‍കി ഒഴിഞ്ഞ്്് മാറി. ഇന്ധ വില്‍പ്പനയില്‍ ലഭിക്കുന്ന നികുതിയുടെ പകുതിയും ഈടാക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന തുകയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാറുകളുടെ അടിസ്ഥാന വിസന ആവശ്യങ്ങളായ കുടിവെള്ളം പാര്‍പ്പിട പദ്ധതികള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. മംഗളൂരുവില്‍ യു.എ.ഇ. സര്‍ക്കാറുമായി സഹകരിച്ച് സ്ഥാപിച്ച എണ്ണ സംഭരണിയിലേക്ക് പുറപ്പെട്ട ആദ്യത്തെ എണ്ണ കപ്പലിന്റെ ഫഌഗ് ഓഫ് ചെയ്തതും മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ദുബയ് ഇന്ത്യന്‍ കോണ്‍സുല്‍ വിപുല്‍ ഇന്ത്യന്‍ പ്രതിനിധികളായ അതാനു ചക്രവര്‍ത്തി, ഡി.കെ ഷറഫ്, എസ്. രഥ് എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top