ഇന്ധന വില വീണ്ടും കൂടി

ന്യൂഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്നതിനെതിരേ രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം ബന്ദ് ആചരിക്കുന്നതിനിടയിലും പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 22 പൈസയുമാണ് കൂടിയത്. കേരളത്തില്‍ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72, ഡീസലിന് 76.73 രൂപ, കോഴിക്കോട്ട് പെട്രോളിന് 82.97, ഡീസലിന് 77 രൂപ എന്നിങ്ങനെയാണ് തിങ്കളാഴ്ചത്തെ വില.ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.73 രൂപയും ഡീസലിന് 72.83 രൂപയുമാണ് വില.

RELATED STORIES

Share it
Top