ഇന്ധന വില വര്‍ധന: എസ്ഡിപിഐ പ്രതിഷേധത്തില്‍ നിരത്തുകള്‍ നിശ്ചലമായി

കൊല്ലം: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു എസ്ഡിപിഐ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ‘നിരത്തുകള്‍ നിശ്ചലമാക്കല്‍’ സമരം നടത്തി. പെട്രോള്‍, ഡീസല്‍ വില നിര്‍ണയാധികാരം ഓയില്‍ കമ്പനികളില്‍ നിന്നും തിരിച്ചു പിടിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടന്ന പത്ത് മിനിറ്റു നേരം വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പ്രതിഷേധിക്കണമെന്ന എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പരിപാടി നടന്നത്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചിന്നക്കട, പള്ളിമുക്ക്, കൊട്ടിയം, കരുനാഗപ്പള്ളി, കുറ്റിവട്ടം, ചക്കുവള്ളി, സിനിമാ പറമ്പ്, മൈനാഗപ്പള്ളി, കേരളപുരം, അയത്തില്‍, കണ്ണനല്ലൂര്‍, നിലമേല്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് നിരത്തുകള്‍ നിശ്ചലമാക്കി പ്രതിഷേധിച്ചത്. കൊല്ലം ചിന്നക്കടയില്‍ നടന്ന സമരത്തിന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, കൊല്ലം മണ്ഡലം സെക്രട്ടറി ഷഫീക് കരുവ, റഹീം പത്തയക്കല്ലു, ഷഫീര്‍, നൗഷാദ്, വഹാബ്, നൗഷാദ് അഞ്ചുമുക്ക് സുബൈര്‍ റാവുത്തര്‍ നേതൃത്വം നല്‍കി. പള്ളിമുക്കില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് സബീര്‍ പള്ളിമുക്ക്, ഷംഷാദ് ശ്യാം നേതൃത്വം നല്‍കി. അയത്തില്‍ ജില്ലാ കമ്മിറ്റി അംഗം എ കെ ഷെരീഫ്, ഷമീര്‍ അയത്തില്‍ നേതൃത്വം നല്‍കി. കൊട്ടിയത്ത് മയ്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റുബീക് ഉമയനല്ലൂര്‍, ഷഹാല്‍, ഷാജി നേതൃത്വം നല്‍കി. കരുനാഗപ്പള്ളിയില്‍ മണ്ഡലം പ്രസിഡന്റ് നാസര്‍ കുരുടന്റയ്യം, കെ എസ് പുരം ഷാജഹാന്‍, സജീവ്, റഷീദ് വട്ടപ്പറമ്പ്, നജീം, ഷാനവാസ് നേതൃത്വം നല്‍കി. കുറ്റിവട്ടം ചവറ മണ്ഡലം പ്രസിഡന്റ് സുരാജ്, സക്കീര്‍, നിസാര്‍, അന്‍സാര്‍ തേവലക്കര, ഷാജി നേതൃത്വം നല്‍കി. കുളത്തൂപ്പുഴയില്‍ പുനലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് നവാസ് കുളത്തൂപ്പുഴ, മനാഫ്, നൗഷാദ് മൈലമൂട്, അസീം, നൗഷാദ് നേതൃത്വം നല്‍കി. നിലമേല്‍ ജില്ലാ സെക്രട്ടറി ഷറാഫത്  മല്ലം ച ടയമംഗലം മണ്ഡലം പ്രസിഡന്റ് യൂനുസ് മൗലവി, സെക്രട്ടറി നൗഫല്‍ കിഴുതോണി, അനസ് മുതയില്‍, അന്‍സാരി നിലമേല്‍ നേതൃത്വം നല്‍കി. കണ്ണനല്ലൂരില്‍ ജില്ലാ സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍, കുണ്ടറ മണ്ഡലം ജോയിന്‍ സെക്രട്ടറി ഇര്‍ഷാദ് കുളപ്പാടം, ഷാനവാസ് മുട്ടയ്ക്കാവ്, ഷെരീഫ്, അന്‍വര്‍ കുളപ്പാടം, ഹാരിസ് തങ്ങള്‍, സാദിഖ് കണ്ണനല്ലൂര്‍ നേതൃത്വം നല്‍കി. കേരളപുരത്ത് കുണ്ടറ മണ്ഡലം സെക്രട്ടറി റിയാദ് കേരളപുരം, മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് നേതൃത്വം നല്‍കി. ചക്കുവള്ളിയില്‍ പോരുവഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കബീര്‍ പോരുവഴി, ഷെരീഫ് മൈലാടും കുന്ന്, കരീം തിക്കിനാപുരം, നേതൃത്വം നല്‍കി, സിനിമാ പറമ്പില്‍ അജി സിനിമാ പറമ്പ്, ഷിഹാബ്, അയ്യൂബ് നേതൃത്വം നല്‍കി. മൈനാഗപ്പള്ളിയില്‍ റിയാസ്, സജീവ് കാരാളി നേതൃത്വം നല്‍കി

RELATED STORIES

Share it
Top