ഇന്ധന വിലവര്‍ധന: യൂത്ത് ഫ്രണ്ട് 16ന് ഉപവസിക്കും

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ നിന്നും പ്രളയദുരിതത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കേരളത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികള്‍ 24 മണിക്കൂര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിക്കുന്നു. ഈ മാസം 16ന് രാവിലെ 10 മണി മുതല്‍ 17ന് രാവിലെ 10 മണി വരെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിലാണ് ഉപവാസ സമരം. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി ഉപവാസം ഉദ്ഘാടനം ചെയ്യുമെന്നു യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. 17ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top