ഇന്ധന വിലവര്‍ധന: എസ്ഡിപിഐ പ്രതിഷേധിച്ചു

ഒറ്റപ്പാലം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലയില്‍ വിവിധ കേന്ദ്രങ്ങലില്‍ പ്രകടനം സംഘടിപ്പിച്ചു. ഇന്ധന വിലവര്‍ധനവിനെതിരെ ഒറ്റപ്പാലം മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രകടനത്തിന് പ്രസിഡന്റ് നിഷാദ് പാലപ്പുറം, സെക്രട്ടറി ആഷിക്ക് വരോട് നേതൃത്വം നല്‍കി.
അമ്പലപ്പാറ: ഇന്ധനവിലയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി മുരുക്കുംപറ്റ സെന്ററില്‍ പ്രകടനം നടത്തി.
ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ അന്‍ഷാദ്, അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് മലപ്പുറം, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ മജീദ് മലപ്പുറം, ഷംസീര്‍, മാനു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top