ഇന്ധന വിലവര്‍ധന; എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് സമര ത്തിന് തയ്യാര്‍: കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയിലൂടെ രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ കേരളത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം ചെയ്യാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. എന്നാല്‍, ഇതിന് എല്‍ഡിഎഫ് തയ്യാറാവുമോ എന്ന് വ്യക്തമാക്കണമെന്നും ഹസന്‍ പറഞ്ഞു. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ യുഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കാളവണ്ടി പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കര്‍ണാടക തിരഞ്ഞെടുപ്പായതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാതെ പിടിച്ച് നിര്‍ത്തിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വില ഇനിയും കൂട്ടുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top