ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ വ്യാപക പ്രതിഷേധം

കണ്ണൂര്‍: ഇന്ധന വിലവര്‍ധനവില്‍ വ്യാപക പ്രതിഷേധം. ഡിവൈഎഫ്‌ഐ വിവിധ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ മാര്‍ച്ച് നടത്തി. കണ്ണൂരില്‍ ആര്‍എംഎസ് പോസ്‌റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. പി ശ്രുതി അധ്യക്ഷത വഹിച്ചു. കെ കെ റിജു, എം ശ്രീരാമന്‍ സംസാരിച്ചു.
ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പോസ്റ്റോഫിസിലേക്കു നടത്തിയ മാര്‍ച്ച് മാര്‍ച്ച് ബ്ലോക്ക് പ്രസിഡന്റ് സിദ്ധാര്‍ഥ ദാസ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ ജി ദിലീപ്, പി വി ബിനോയ്, എം എസ് അമര്‍ജിത്ത്, പി പ്രജിത്ത്, രാജേഷ് താപ്രവന്‍, പി ജിഷ, ശ്യാംജിത്ത് സംസാരിച്ചു. പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിക്ഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കാദര്‍ ദര്‍ശന, ശംസീര്‍ കുനിയില്‍, ഷഫീര്‍ആറളം നേതൃത്വം നല്‍കി.
ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റി ടെലിഫോണ്‍ എക്‌സചേഞ്ചിലേക്കു നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സക്കീര്‍ ഹുസയ്ന്‍ ഉദ്ഘാടനം ചെയ്തു.
പി കെ നിജീഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ആദര്‍ശ്, കിരണ്‍ കരുണാകരന്‍, ഏപി നിവേക് സംസാരിച്ചു.

RELATED STORIES

Share it
Top