ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യാവസായ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കും: ബിഎംഎസ്

പാലക്കാട്: ഡീസല്‍-പെട്രോ ള്‍ വില വര്‍ധനവ് മോട്ടോര്‍ വ്യവസായത്തിന്റെ വളര്‍ച്ചക്ക്  തടസമുണ്ടാക്കുമെന്ന്  ഇന്‍ഡസ് മോട്ടോര്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) സംസ്ഥാന സമ്മേളനം ആഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി പരമേശ്വരന്‍, പി സുരേഷ,് കാളക്കണ്ടി ബാലന്‍, സി ശിവദാസന്‍, പി സായിപ്രകാശ്, സംസാരിച്ചു. മോട്ടോര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍  ഇന്ധനത്തിന്‍മേലുള്ള സര്‍ച്ചാര്‍ജും നികുതികളും വെട്ടി ചുരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇന്റസ് മോട്ടോര്‍സിലെ വര്‍ക്ക് ഷോപ്പ്, സെയില്‍  ഡിപ്പോ  ഷോറും എന്നിവിടങ്ങളിലായി നൂറുകണക്കിനു വനിതകള്‍ ജോലി ചെയ്തു വരുന്നതിനാല്‍  ഇവരുടേതായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വനിതാ ഓഫിസറെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top