ഇന്ധനവില കുറയ്ക്കുമെന്ന അമിത് ഷായുടെ വാക്കുകള്‍ വിശ്വസിക്കുന്നു

തൃശൂര്‍: ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന അമിത് ഷായുടെ വാക്കുകളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. നാലു വര്‍ഷത്തിനിടെ ബിജെപിയില്‍ നിന്നു തന്നെ നിരവധി പ്രവര്‍ത്തകരില്‍ നിന്ന് ഇന്ധനവിലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നതു സത്യമാണ്.
ഇന്ധനങ്ങളുടെ നികുതി കുറയ്ക്കാനാണു ബിജെപി ശ്രമിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കും അതാകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കേണ്ട പ്രസിഡന്റിന് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ച് നടത്തിയ കെപിസിസി പുനസ്സംഘടന വ്യക്തമാക്കിയത് കോണ്‍ഗ്രസ്സിന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top