ഇന്ധനവില: എസ്ഡിപിഐ പ്രതിഷേധം നാളെ

മലപ്പുറം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പറേറ്റുകളില്‍നിന്ന് തിരിച്ചുപിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
9.30 മുതല്‍ 10 മിനിറ്റ് വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധിക്കുക. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ടൗണുകളിലും സമരം നടക്കും. സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും കുടുംബ ബജറ്റ് താളം തെറ്റുന്നതിനും ഇന്ധനവില വര്‍ധന കാരണമായിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന അമിത നികുതി കുറയ്ക്കാന്‍ തയ്യാറാവുന്നില്ല. കേന്ദ്രം എക്‌സൈസ് നികുതിയായും സംസ്ഥാനം മൂല്യവര്‍ധിത നികുതിയായും ജനങ്ങളെ കൊള്ളയടിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റംഗം ഹംസ അങ്ങാടിപ്പുറം പങ്കെടുത്തു.

RELATED STORIES

Share it
Top