ഇന്ധനവില: എണ്ണക്കമ്പനി പ്രതിനിധികളുമായി ഇന്നു ചര്‍ച്ച

ന്യൂഡല്‍ഹി: എണ്ണ-പാചകവാതക കമ്പനി പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്നു ചര്‍ച്ച നടത്താനിരിക്കെ, എണ്ണക്കമ്പനികള്‍ ഇന്ധനവില ശനിയാഴ്ചയും കൂട്ടി. പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ, ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 82.66 രൂപയും മുംബൈയില്‍ 88.12 രൂപയും കൊല്‍ക്കത്തയില്‍ 84.48 രൂപയും ചെന്നൈയില്‍ 85.92 രൂപയുമായി. ഡീസലിന് യഥാക്രമം 75.19 രൂപ, 78.82 രൂപ, 77.04 രൂപ, 79.51 രൂപ എന്ന നിരക്കാണ് ഈടാക്കുന്നത്. ഊര്‍ജരംഗത്തെ പ്രതിഭാസങ്ങള്‍, ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധം, അസ്ഥിരമായി ഉയരുന്ന എണ്ണവിലകള്‍ തുടങ്ങിയവ കൂടിക്കാഴ്ചയിലെ വിഷയമാവുമെന്നാണ് സൂചന. എണ്ണ-പാചകവാതക മേഖലയിലെ പര്യവേക്ഷണം, ഉല്‍പാദനം എന്നിവയിലെ നിക്ഷേപം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും.

RELATED STORIES

Share it
Top