ഇന്ധനത്തിന് ഏകീകൃത നികുതി നിരക്കുമായി ഡല്‍ഹിയും നാലു സംസ്ഥാനങ്ങളും

ചണ്ഡിഗഡ്: ഇന്ധനത്തിന് ഏകീകരിച്ച നികുതി നിരക്കുമായി ഡല്‍ഹിയും നാലു വടക്കന്‍ സംസ്ഥാനങ്ങളും.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളാണു കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കിടയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഏകീകരിച്ച നികുതി നിരക്കിനു തീരുമാനിച്ചത്.
സംസ്ഥാനങ്ങളിലെ അഞ്ചു ധനകാര്യമന്ത്രിമാരും ചണ്ഡീഗഡ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇന്ധനനിരക്ക് ഏകീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
15 ദിവസത്തിനുള്ളില്‍ ഏകീകരിച്ച നികുതി നിരക്ക് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.RELATED STORIES

Share it
Top