ഇന്ദിരാഗാന്ധി പുരസ്‌കാരം ഐഎസ്ആര്‍ഒ ഏറ്റുവാങ്ങി



ന്യൂഡല്‍ഹി: സമാധാനത്തിനുള്ള 2014ലെ ഇന്ദിരാഗാന്ധി പുരസ്‌കാരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് സമര്‍പ്പിച്ചു. ട്രോഫിയും ഒരു കോടി രൂപയും കീര്‍ത്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 2014ല്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സമിതി പ്രഖ്യാപിച്ചതാണ്. പുരസ്‌കാരം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാറാണ് ഏറ്റുവാങ്ങിയത്.

RELATED STORIES

Share it
Top