ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് താരതമ്യം ചെയ്ത് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: 1975ലെ അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെയും താരതമ്യം ചെയ്തു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി. ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ ഇരുവരും ഭരണഘടനയെ ഉപയോഗിച്ചെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പുനര്‍വിചിന്തനം വേണം.
ഇന്ദിര ഇന്ത്യക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടണമെന്നുമുള്ളതായിരുന്നു അടിയന്തരാവസ്ഥയുടെ കാതല്‍. ജനാധിപത്യത്തെ ഒരു ഭരണഘടനാ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഇന്ദിര ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ചുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ട്വീറ്റുകളിലാണ് ജയ്റ്റിലിയുടെ കുറ്റപ്പെടുത്തല്‍.

RELATED STORIES

Share it
Top