ഇന്ത്യ ഹൃദ്രോഗങ്ങളുടെ ഹബ്ബ്: ഡോ. പി പി മുസ്തഫ

കോഴിക്കോട്: ഇന്ത്യ ഹൃദ്രോഗങ്ങളുടെ ഹബായി മാറുകയാണെന്ന് ഡോ. പി പി മുസ്തഫ. ‘ഹൃദയത്തെ അറിയു ഹൃദ്രോഗം അകറ്റു’ എന്ന വിഷയത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യരാജ്യങ്ങളില്‍ കൂടുതലായിരുന്ന ഹൃദ്രോഗങ്ങള്‍ ഇപ്പോള്‍ മൂന്നാം ലോക രാജ്യങ്ങളിലാണ് കൂടുതല്‍. കേരളത്തില്‍ മലബാറിലാണ് ഹൃദ്രോഗങ്ങള്‍ കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top