ഇന്ത്യ-സൗദി ബന്ധം ഊഷ്മളമാക്കും: സൗദി അംബാസഡര്‍

കോഴിക്കോട്: ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യയിലെ സൗദി അറേബ്യ അംബാസിഡര്‍ ഡോ. ശൈഖ് സൗദ് അല്‍സാതി  കോഴിക്കോട് മുജാഹിദ് സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയിലെ വര്‍ഷങ്ങള്‍ നീണ്ട ബന്ധം കൂടുതല്‍ ശക്തമായി നിലനില്‍ക്കണം. കെഎന്‍എം. സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു.
ഡോ. ശൈഖ് അബ്ദുല്ല ശത്‌വി, ശൈഖ് മാജിദ് അല്‍ ഹറബി, ഡോ. ഹുസൈന്‍ മടവൂര്‍, പി പി ഉണ്ണീന്‍ കുട്ടി മൗലവി, എം മുഹമ്മദ് മദനി, പി കെ അഹമ്മദ്, നൂര്‍ മുഹമ്മദ് നൂര്‍ഷ, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, എ അസ്ഗറലി, ടി പി അബ്ദുറസാഖ് ബാഖവി, ഹനീഫ് കായക്കൊടി, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍  പങ്കെടുത്തു.

RELATED STORIES

Share it
Top