ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ടിക്കറ്റ് അക്ഷയകേന്ദ്രങ്ങള്‍ വഴിയും

തിരുവനന്തപുരം: നവംബര്‍ 1ന് കാര്യവട്ടം സ്പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ധാരണയിലെത്തി. പേടിഎം, ഇന്‍സൈഡ ര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു പുറമേയാണ് സംസ്ഥാന ഐടി മിഷന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പന.
സംസ്ഥാനത്തുടനീളമുള്ള 2700 അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇന്നു മുതല്‍ ഏകദിന മല്‍സര ടിക്കറ്റ് എടുക്കാം. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങളിലും ഈ സംവിധാനം ലഭ്യമാണ്. 1000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കിയാല്‍ ഏകദിന ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്തു നല്‍കും. ഇതിനായി ടിക്കറ്റ് നിരക്കിന് പുറമേ ഇ-മെയില്‍ ഐഡിയും മൊബൈ ല്‍ നമ്പറും നല്‍കിയാല്‍ മതി. ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായതിന്റെ സ്ഥിരീകരണം എസ്എംഎസായും ഇ-മെയിലായും ലഭിക്കും. ആവശ്യമെങ്കി ല്‍ ടിക്കറ്റിന്റെ പ്രിന്റൗട്ട് നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് ഈടാക്കും. ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പന ഓണ്‍ലൈ ന്‍ വഴി മാത്രമേയുള്ളൂവെന്നും കൗണ്ടര്‍ വഴി ടിക്കറ്റ് വില്‍പനയില്ലെന്നും ജനറല്‍ കണ്‍വീനര്‍ ജയേഷ് ജോര്‍ജ് അറിയിച്ചു.

RELATED STORIES

Share it
Top