ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്വര്‍ണക്കടത്ത് വ്യാപകം

ഇംഫാല്‍: ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള സ്വര്‍ണവിലയിലെ വിടവും ഉയര്‍ന്ന ഇറക്കുമതി തീരുവയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വര്‍ണ കള്ളക്കടത്ത് സജീവമാക്കുന്നുവെന്ന് ഇംഫാല്‍ കസ്റ്റംസ് ഡിവിഷന്റെ റിപോര്‍ട്ട്. മണിപ്പൂരുമായി പങ്കിടുന്ന 398 കിലോമീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണ് സ്വര്‍ണക്കടത്തുകാരുടെ പറുദീസയായി മാറിയത്. മണിപ്പൂരിലെ അതിര്‍ത്തിപ്പട്ടണമായ മോറേഹിനും സമീപത്തുള്ള മ്യാന്‍മറിലെ നാംഫലോങ് കമ്പോളത്തിനുമിടയില്‍ നിശ്ചിത കാലത്തേക്ക് പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരം സാധ്യമാക്കിയതാണ് സംഘര്‍ഷാത്മകമായ സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് സജീവമാവാന്‍ കാരണം. ഇന്ത്യയും മ്യാന്‍മറും തമ്മില്‍ സ്വതന്ത്രമായ സഞ്ചാരത്തിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിസാ നിയന്ത്രണങ്ങളില്ലാതെ ജനങ്ങളെ 16 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്നുണ്ട്.

RELATED STORIES

Share it
Top