ഇന്ത്യ ഭരിക്കുന്നത് ചോരയൂറ്റുന്ന ഷൈലോക്ക്: പന്ന്യന്‍ രവീന്ദ്രന്‍

കണ്ണൂര്‍: ജനങ്ങളുടെ വോട്ട് വാങ്ങി അവരുടെ തന്നെ ചോരയൂറ്റുന്ന ഷൈലോക്കുമാരാണ് രാജ്യം ഭരിക്കുന്നതെന്നും മോദിയെ പോലെ ജനാധിപത്യത്തെ അവഹേളിച്ച ഒരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും ഇന്ധനവില വര്‍ധനയ്ക്കുമെതിരേ സിപിഐ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിമാര്‍ക്ക് കൂട്ടിക്കൊടുക്കുകയാണ് രാജ്യത്തിന്റെ അച്ഛാദിന്‍ പറയുന്ന സര്‍ക്കാര്‍. പാവപ്പെട്ട കര്‍ഷകരെ ക്രൂരമായി വേദനിപ്പിക്കുന്നു. സുപ്രിം കോടതിയെ പോലും വരിഞ്ഞുമുറുക്കി കെട്ടി.
ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ രാജ്യം ഭരിക്കുന്നവര്‍ ദൈവത്തിന്റെ പേര് പറഞ്ഞ് ജനങ്ങള്‍ക്ക് ദുരിതം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി പി സന്തോഷ്‌കുമാര്‍, സി പി ഷൈജന്‍, ബികെഎംയു ജില്ലാ സെക്രട്ടറി കെ വി ബാബു, കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ പി കുഞ്ഞികൃഷ്ണന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ്, മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സ്വപ്‌ന, സിപിഐ മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top