ഇന്ത്യ ഭയക്കേണ്ട, ഡെയ്ല്‍ സ്റ്റെയ്ന്‍ ആദ്യ ടെസ്റ്റില്‍ കളിക്കാനിടയില്ല


കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ കളിക്കാനിടയില്ല. പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയെങ്കിലും താരത്തിന് പൂര്‍ണ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാനായിട്ടില്ല. അതിനാല്‍ തന്നെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗിബ്‌സണ്‍ പറഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിന് മുന്നോടിയായുള്ള പരിശോധനയില്‍ സ്‌റ്റെയിന് വൈറസ് ബാധ കണ്ടെത്തിയിരുന്നതായും ഗിബ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം അഞ്ചിനാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മല്‍സരം ആരംഭിക്കുന്നത്.

RELATED STORIES

Share it
Top