ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് തുടക്കമായിമക്ക: ഹജ്ജിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം വളണ്ടിയര്‍മാര്‍ മസ്ജിദുല്‍ ഹറമില്‍ സേവനത്തിനിറങ്ങി. ഇന്നലെ ജുമുഅ നമസ്‌കാരത്തോടെയാണ് 50 ഓളം പ്രവര്‍ത്തകര്‍ സേവനത്തിനായി ഇറങ്ങിയത്. ജബല്‍ കഅബ, മിസ്ഫല, അജിയാദ്, ഗാസ എന്നി റോഡുകളിലായാണ് ഫോറം പ്രവര്‍ത്തകര്‍ സജീവമായത്. രാവിലെ നടന്ന പരിശീലന പരിപാടി റീജിണല്‍ സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസലാം മിര്‍സ, അബ്ദുല്ല അബൂബക്കര്‍, അബ്ദുല്‍ ഗഫാര്‍, സലിം ഉളിയില്‍ സംസാരിച്ചു. ഫ്രറ്റെര്‍ണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ കോഓര്‍ഡിനേറ്ററായി അബ്ദുല്ല അബൂബക്കറിനെയും വളണ്ടിയര്‍ ക്യാപ്ടനായി അബ്ദുല്‍ ഗഫാറിനെയും തിരഞ്ഞെടുത്തു. അബ്ദുസലാം (അസിസിയ ഇന്‍ചാര്ജ), സലിം ഉളിയില്‍ (മീഡിയ), സക്കീര്‍ ഐക്കരപ്പടി(ലോജിസ്റ്റിക്), അന്‍വര്‍ മഞ്ചേരി, റാഫി വേങ്ങര(മെമ്പര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
RELATED STORIES

Share it
Top