ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിതല ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ഈ മാസം അവസാനം കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തുക.
എന്നാല്‍, ഇതൊരു സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ഇടയ്ക്കു നിര്‍ത്തിവച്ച ചര്‍ച്ചയുടെ തുടര്‍ച്ചയല്ലെന്നും വിദേശകാര്യ വകുപ്പ് വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. തിയ്യതിയും മറ്റും പിന്നീട് തീരുമാനിക്കും.

RELATED STORIES

Share it
Top