ഇന്ത്യ-ജോര്‍ദാന്‍ പോരാട്ടം ഇന്ന്ദോഹ: ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി & ലെഗസിയുടെ സഹകരണത്തോടെ നടത്തുന്ന ആറാമത് ഏഷ്യന്‍ കമ്മ്യൂണിറ്റീസ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍  ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇന്ന്, നിലവിലെ ചാമ്പ്യന്മാരായ ജോര്‍ദാനെ നേരിടുന്നു. ഗറാഫ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന മത്സരത്തിനായി ടീം പൂര്‍ണ സജ്ജരാണെന്നു മാനേജ്‌മെന്റ് അറിയിച്ചു.

ഹെഡ് കൊച് സ്‌ളാവന്റെ നേതൃത്വത്തില്‍ ഇന്നലെ അവസാന തയ്യാറെടുപ്പുകള്‍ നടന്നു. എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞു തന്നെ നമ്മള്‍ ഗെയിം പ്ലാന്‍ തയ്യാറാക്കുമെന്ന് കോച്ച് അറിയിച്ചു. പ്രവേശനം സൗജന്യമായ മത്സരം വീക്ഷിക്കാന്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യക്ക് പുറമെ ജോര്‍ദാന്‍, ലെബനോന്‍,  കൊറിയ, ഇന്‍ഡോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, മലേഷ്യ, ബംഗ്ലാദേശ്, സിംഗപ്പുര്‍, ജപ്പാന്‍, എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 6 ടീമുകള്‍  അടങ്ങിയ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ ജോര്‍ദാന്‍, കൊറിയ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവരാണ്  ഗ്രൂപ്പിലെ  മറ്റു ടീമുകള്‍.

RELATED STORIES

Share it
Top