ഇന്ത്യ കരുതിയിരുന്നോളൂ; നാല് ദിനം ഉദ്ഘാടന ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് ദക്ഷിണാഫ്രിക്ക ജയിച്ചു


പോര്‍ട്ട് എലിസബത്ത്:  സിംബാബ്‌വേയ്‌ക്കെതിരായ നാല് ദിനം ഉദ്ഘാടന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 120 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 309 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെ ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സിന് ഓള്‍ഔട്ടായി. സിംബാബ് വേയെ ദക്ഷിണാഫ്രിക്ക ഫോളോ ഓണിന് ക്ഷണിച്ചപ്പോള്‍ സംിബാബ്‌വേയുടെ രണ്ടാം ഇന്നിങ്‌സ് 121 റണ്‍സിന് കൂടാരം കയറി. നാല് ദിന ടെസ്റ്റില്‍ രണ്ട് ദിവസം കൊണ്ടാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജുമാണ് സിംബാബ്‌വേയെ തകര്‍ത്തത്.  ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡന്‍ മാര്‍ക്കറം സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ ഡിവില്ലിയേഴ്‌സ് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

RELATED STORIES

Share it
Top