ഇന്ത്യ എ ടീമിനെ തകര്‍ത്ത് ഇംഗ്ലണ്ട് ലയണ്‍സ്


ഡെര്‍ബി: ഇന്ത്യന്‍ എ ടീമിന്റെ വിജയത്തുടര്‍ച്ചയ്ക്ക് കടിഞ്ഞാണിട്ട് ഇംഗ്ലണ്ട് ലയണ്‍സ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ എ ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് ലയണ്‍സ് തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.3 ഓവറില്‍ 232 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങി യ ഇംഗ്ലണ്ട് 41.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 236 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ട് ബൗളര്‍മാരുടെ കരുത്തുറ്റ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നിരയില്‍ റിഷഭ് പാന്തിന് (64) മാത്രമാണ് തിളങ്ങാനായത്. ശ്രേയസ് അയ്യര്‍ (42), ശുബ്മാന്‍ ഗില്‍ (37) എന്നിവരും ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.  ഇംഗ്ലണ്ടിന് വേണ്ടി ഡൗസണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹെലം മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി  ഗുബ്ബിന്‍സ് (128*) സെഞ്ച്വറി നേടിയതോടെ അനായാസം ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു. ഹെയിന്‍ (54) അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. ഇന്ത്യക്കുവേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top