ഇന്ത്യ - ആസ്‌ത്രേലിയ രണ്ടാം ട്വന്റി നാളെ (10-10-2017)


ഗുവാഹത്തി: ഇന്ത്യ ആസ്‌ത്രേലിയ രണ്ടാം ട്വന്റി മല്‍സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. മഴ കളിച്ചെങ്കിലും ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം അക്കൗണ്ടിലാക്കി ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ തോല്‍വിയുടെ ക്ഷീണവും പേറിയാണ് കംഗാരുക്കള്‍ ഇറങ്ങുന്നത്.
ശിഖാര്‍ ധവാന്‍ ഓപണിങിലേക്ക് മടങ്ങിയെത്തിയതോടെ ബാറ്റിങ് കരുത്തുയര്‍ന്ന ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ധോണി എന്നിവരും കളത്തിലിറങ്ങും.പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും സ്പിന്‍ നിരയില്‍ ഇറങ്ങുമ്പോള്‍ ഫാസ്റ്റ് ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബൂംറയ്ക്കും തന്നെയാവും പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുക.
അതേ സമയം ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരു പോലെ മോശം പ്രകടനം തുടരുന്ന ഓസീസിന് തിരിച്ചടിയായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് പരിക്കും പിടികൂടി. സ്മിത്തിന്റെ അഭാവത്തില്‍ വെടിക്കെട്ട് ഓപണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനെ നയിക്കുക. മൂന്ന് മല്‍സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

RELATED STORIES

Share it
Top