ഇന്ത്യ അണ്ടര്‍ 19 ടീം സെലക്ഷന്‍ : രാഹുല്‍ ദ്രാവിഡ് ക്ഷണം നിരസിച്ചുലണ്ടന്‍: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം സെലക്ഷന്‍ നടത്തുന്നതിനുള്ള ബിസിസിഐയുടെ ക്ഷണം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിരസിച്ചു. അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രിവിഡിന്റെ കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഇന്ന് ചേരുന്ന യോഗത്തിലേക്കാണ് ദ്രാവിഡിനെ ക്ഷണിച്ചത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിക്കുകയായിരുന്നു. പരിശീലക ചുമതല ഇല്ലാത്തതിനാലാണ് സെലക്ഷനില്‍ പങ്കെടുക്കാത്തതെന്ന് ദ്രാവിഡ് പ്രതികരിച്ചു. അതേ സമയം ദ്രാവിഡുമായുള്ള കരാര്‍ പുതുക്കാന്‍ ബിസിസിഐ കൂടുതല്‍ സമയമെടുത്തതിലുള്ള അതൃപ്തിമൂലമാണ് ദ്രാവിഡ് പങ്കെടുക്കാത്തതെന്നും റിപോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top