ഇന്ത്യാ-യുഎസ് 2+2 ചര്‍ച്ച സപ്തംബറില്‍

ന്യൂഡല്‍ഹി: ഇന്ത്യാ-യുഎസ് 2+2 ചര്‍ച്ച സപ്തംബറില്‍ നടക്കും. സപ്തംബര്‍ ആറിനാണ് ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടികാഴ്ചയുണ്ടാവുക. ഡല്‍ഹിയാണ് വേദി.നേരത്തെ രണ്ട് തവണ മാറ്റിവയ്ക്കപ്പെട്ട കൂടികാഴ്ച  കഴിഞ്ഞ ജൂലായ് ആറിന് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം അമേരിക്ക പിന്മാറുകയായിരുന്നു.പുതിയ തിയ്യതി അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെയും പ്രതിരോധ സുരക്ഷാ മേഖലയിലെയും വിഷയങ്ങളാണ് ചര്‍ച്ചയുടെ ഭാഗമാവുക.

RELATED STORIES

Share it
Top