കോമണ്‍വെല്‍ത്ത്: ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് ഗുരുരാജ


ഗോള്‍ഡ്‌കോസ്റ്റ്: 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഗെയിംസിലെ രണ്ടാം ഫൈനല്‍ ഇനമായ 56 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ ഗുരുരാജയിലൂടെയാണ് ഇന്ത്യ ആദ്യ മെഡല്‍ അക്കൗണ്ടിലാക്കിയത്. സ്‌നാച്ചില്‍ 111 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 134 സ്വന്തമാക്കി ആകെ 249 പോയിന്റോടെയാണ് ഗുരുരാജ ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മെഡല്‍ സമ്മാനിച്ചത.് ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ രണ്ട് ശ്രമവും പരാജയപ്പെട്ടതോടെ ഡു ഓര്‍ ഡൈ എന്ന് വിശേഷിക്കപ്പെടുന്ന അവസാന ശ്രമത്തില്‍ 138 കിലോ ഉയര്‍ത്തിയാണ് ഗുരുരാജ ഇന്ത്യയെ മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഗെയിംസ് റെക്കോഡോടെ (117)  സ്‌നാച്ചിലും 144പോയിന്റ് നേടി ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും ഒന്നാമതെത്തിയ മലേസ്യയുടെ ഇസ്ഹാര്‍ അഹമദിനാണ് സ്വര്‍ണം. ആകെ 248 ഉയര്‍ത്തിയ ശ്രീലങ്കയുടെ ചതുരംഗ ലക്മാല്‍ വെങ്കലവും സ്വന്തമാക്കി.

RELATED STORIES

Share it
Top