ഇന്ത്യയെ ' കുക്ക് 'ചെയ്ത് ഇംഗ്ലണ്ട് ലയണ്സിന്് കൂറ്റന്‍ സ്കോര്‍
vishnu vis2018-07-17T19:45:35+05:30

ലണ്ടന്‍: ഇന്ത്യ എ ടീമിനെതിരായ ഒന്നാം അനൗപചാരിക ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയണ്‍സിന് കൂറ്റന്‍ സ്കോര്‍. മുന്‍ ഇംഗ്ലണ്ട് നായകന് അലിസ്റ്റര്‍ കുക്കിന്റെ (180) തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ഒന്നാം ഇന്ന്ങ്സില്‍ 423 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഗുബിന്സ് (73), ഡേവിഡ് മലാന് (74) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. നായകന് റോറി ബൂണ്‍സ് (5) നിലയുറപ്പിക്കും മുമ്പേ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിലൊത്തുകൂടിയ കുക്കും ഗുബിന്സും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്സിന് അടിത്തറ പാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ഗുബിന്സ് മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ മലാനെ കൂട്ടുപിടിച്ച് കുക്ക് ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്കെത്തിക്കുകയായിരുന്നു. അങ്കിത് രജപുതിന് വിക്കറ്റ് സമ്മാനിച്ച് മൂന്നാമനായി കുക്ക് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് 345 എന്ന മികച്ച നിലയിലേക്കെത്തിയിരുന്നു. 268 പന്തുകള്‍ നേരിട്ട് 26 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു കുക്കിന്റെ സെഞ്ച്വറി പ്രകടനം.
കുക്ക് മടങ്ങിയ ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ബോര്‍ഡ് 423 റണ്സിലേക്കൊതുങ്ങുകയായിരുന്നു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷഹ്ബാസ് നദീം മൂന്നും അങ്കിത് രജപുത് രണ്ടു വിക്കറ്റും സ്വന്തമാക്കി. നവദീപ് സൈനി ഒരു വിക്കറ്റും നേടി.