ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ പാക് സൈന്യം

ഇസ്‌ലാമാബാദ്: ജനറല്‍ ഖമര്‍ ജാവീദ് ബജ്‌വയുടെ നേതൃത്വത്തിലുള്ള പാക് സൈന്യം ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്.  ഇന്ത്യയുമായുള്ള സൈനിക സഹകരണമാണ് മേഖലയെ സമാധാനത്തിലേക്കും  അഭിവൃദ്ധിയിലേക്കും നയിക്കാനുള്ള വഴിയെന്ന തിരിച്ചറിവാണ് ഇതിനു കാരണമെന്നും പാക് രാഷ്ട്രീയ നിരീക്ഷകന്‍ ഖമര്‍ ആലം.
പാകിസ്താന്‍ ദിനത്തില്‍ ഇസ്‌ലാമാബാദില്‍ നട—ന്ന സൈനിക പരേഡ് വീക്ഷിക്കാന്‍ ഇന്ത്യന്‍ സൈനിക മേധാവി സഞ്ജയ് വിശ്വാസ് റാവുവിനെയും മറ്റ് ഉദ്യോഗസ്ഥരെും പാകിസ്താനിലേക്ക് ക്ഷണിച്ചത് ഇതിന്റെ ഭാഗമാന്നെന്നും ആലം പറഞ്ഞു. ബജ്‌വയുടെ നീക്കത്തിനുശേഷം  ഇരു രാജ്യങ്ങളും തമ്മിലുള്ള  ബന്ധത്തില്‍ മഞ്ഞുരുക്കം സംഭവിച്ചതായും ആലം തന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന  സംയുക്ത സൈനിക പരിശീലനത്തില്‍  ഇരു രാജ്യത്തേയും സൈനികര്‍ പങ്കെടുക്കുമെന്നും റിപോര്‍ട്ടുണ്ട്്.
പാകിസ്താനും ചൈനയും സംയുക്തമായി നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയിലേക്ക് ബജ്‌വ നേരത്തെ ഇന്ത്യയെ ക്ഷണിച്ചിരുന്നു. പാകിസ്താനില്‍ നയരൂപീകരണത്തില്‍ സൈന്യത്തിന് പ്രധാനപങ്കുണ്ട്്.

RELATED STORIES

Share it
Top