ഇന്ത്യയുടേയും പാകിസ്ഥാന്റേയും പതാകകള്‍ ദേഹത്ത് പതിച്ച് പ്രദര്‍ശിപ്പിച്ചതിന് അറസ്റ്റ് വാറണ്ട്

ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് ശരീര പ്രദര്‍ശനം നടത്തി എന്ന കേസില്‍ ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നേരത്തെ മൂന്നുതവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ആര്‍ഷി ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഏതാനും മാസങ്ങളായി ഒരു വീട്ടില്‍ത്തന്നെ കഴിയേണ്ട സാഹചര്യമാണ് നിലവില്‍ ആര്‍ഷിക്കുള്ളത്. ഇതിനാലാണ് കോടതി നോട്ടീസയച്ചപ്പോള്‍ ഹാജരാകാതിരുന്നത്. എന്നാല്‍ ബിഗ് ബോസിന്റെ സെറ്റായ വീട്ടിലെത്തി പൊലിസ് ആര്‍ഷിയെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആര്‍ഷി റിയാലിറ്റി ഷോ മുന്‍നിര്‍ത്തി ജനുവരി വരെ അറസ്റ്റിന് സ്‌റ്റേ വാങ്ങിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജലന്ധര്‍ കോടതിയാണ് ആര്‍ഷി ഖാന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഷോയുടെ സെറ്റില്‍വച്ചുതന്നെ അറസ്റ്റ് ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടത്.

4ഡി ചിത്രമായ ലാസ്റ്റ് എംപററിലൂടെയാണ് ആര്‍ഷി ബോളിവുഡില്‍ ശ്രദ്ധേയയായത്. എന്നാല്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് ആര്‍ഷിയെ കൂടുതല്‍ പ്രശസ്തയാക്കി.

RELATED STORIES

Share it
Top