ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥിതി നരേന്ദ്രമോദി തകര്‍ത്തു: എ സഈദ്കൊച്ചി: ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥിതി നരേന്ദ്രമോദി തകര്‍ത്തുവെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്എസഈദ് പറഞ്ഞു.
എറണാകുളം രാജേന്ദ്ര മൈതാനിയില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്കൊരുക്കിയ സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യമെന്നത് പരസ്പര ധാരണയും വിശ്വാസവുമാണ്. അത് തകരുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. മുസ്്‌ലിംകളും ദളിതുകളും ആദിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാന്ത്ര്യം ഫാഷിസ്റ്റുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഇന്ന് അപകടത്തിലാണ്. ഇലക്ട്രോണീക് വോട്ടിംഗ് മെഷീന്‍ തകരാറിലാണെന്ന വ്യാപക പരാതി പരാജയം മറക്കാന്‍ പറയുന്ന ഒരു കാര്യംമാത്രമല്ല.  ഇ വി എമ്മിനെക്കുറിച്ച് ഉയര്‍ന്ന പരാതികളെല്ലാം താമരക്ക് വോട്ടുകൂടുന്നുവെന്നതായിരുന്നുവെന്നത് നമ്മള്‍ മറന്നുപോകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കൃത രാജ്യങ്ങള്‍ മുഴുവന്‍ ഇ വി എം ഒഴിവാക്കിയിട്ടുണ്ട്.

നമ്മുടെ കോടതികളും ഭരണ സംവിധാനങ്ങളും മുഴുവന്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് വേണ്ടി സംസാരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ സൈന്യവും ഇവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയാണ്. നമ്മുടെ രാജ്യത്ത് മതേതര ശക്തികള്‍ എന്ന് പറയുന്നവരെല്ലാം പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ്ുമാരായ എം.കെ മനോജ്കുമാര്‍, മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, കെകെ റൈഹാനത്ത് ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടരിമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, ജില്ലാ സെക്രട്ടറി സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top