ഇന്ത്യയുടെ മൊത്തം വിദേശ കടം 36 ലക്ഷം കോടി

ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വിദേശ കടത്തില്‍ വന്‍ വര്‍ധനയെന്ന് റിപോര്‍ട്ട്. മൊത്തം വിദേശ കടം 529.7 ശതലക്ഷം (35.98 ലക്ഷം കോടി രൂപ) ഡോളറായാണ് ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 58.4 ശതലക്ഷം (3.95 ലക്ഷം കോടി രൂപ) ഡോളര്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരുന്നു. ഡോളര്‍ വിലയില്‍ ഉണ്ടായ വളര്‍ച്ചയാണ് വിദേശ കടബാധ്യത ഉയരുന്നതിനു പ്രധാന കാരണമായതെന്ന് റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു.ഇന്ന്ജിഎസ്ടി ദിനംന്യൂഡല്‍ഹി: ജൂലൈ 1 ജിഎസ്ടി ദിനമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2017 ജൂലൈ 1 അര്‍ധരാത്രിയാണ് പാര്‍ലമെന്റിന്റെ സെന്റര്‍ഹാളില്‍ വച്ച് ഏകീകൃത നികുതി നിയമം (ജിഎസ്ടി) നടപ്പാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപടിക്കു തൊട്ടുപിന്നാലെയുള്ള നടപടി ഇടിത്തീയായാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു മേല്‍ വന്നുപതിച്ചത്. ഒരു രാജ്യം ഒരൊറ്റ നികുതി എന്നതായിരുന്നു സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കുന്നതിലൂടെ ലക്ഷ്യംവച്ചത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സങ്കീര്‍ണമായ ജിഎസ്ടി ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല. ഉല്‍പാദനകേന്ദ്രത്തില്‍ നിന്ന് നികുതി ഈടാക്കുന്നതിനു പകരം ഉപഭോഗകേന്ദ്രത്തില്‍ നിന്ന് നികുതി പിരിക്കുന്നതാണ് ജിഎസ്ടിയിലെ രീതി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതു ഗുണകരമാവുമെന്നു പ്രതീക്ഷിച്ചെങ്കിലും തിരിച്ചായിരുന്നു ഫലം. ജിഎസ്ടി നടപ്പാക്കിയ ദിവസം തന്നെ വില കൂടേണ്ട നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം മിക്കതിനും വില വര്‍ധിച്ചെങ്കിലും വില കുറയേണ്ടവയ്ക്കു പഴയ വിലതന്നെയായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും പത്തുമാസത്തിനിടെ വരുമാനത്തില്‍ 609 കോടി രൂപ കുറവു വന്നെന്നും കേരള ജിഎസ്ടി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top