ഇന്ത്യയുടെ ഭക്ഷണക്രമം തിരുത്തി എഴുതാനുള്ള ശ്രമം അനുവദിക്കില്ല



നരിക്കൂട്ടുംചാല്‍:  ഇന്ത്യയുടെ ഭക്ഷണക്രമം തിരുത്തിയെഴുതാനുള്ള സംഘ് പരിവാര്‍ സംഘടനകളുടെ നീക്കം അനുവദിക്കാനാവില്ലെന്ന് മുന്‍ എംഎല്‍എ കെ കെ ലതിക പറഞ്ഞു.കേന്ദ്ര സര്‍ക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ ഡിവൈഎഫ്‌ഐ നരിക്കൂട്ടും ചാലില്‍ സംഘടിപ്പിച്ച ബീഫ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.പ്രവര്‍ത്തകര്‍ ബീഫ് പാചകം ചെയ്ത് വിതരണം ചെയ്തു. ടി അനീഷ് അധ്യക്ഷത വഹിച്ചു. പി പി ചന്ദ്രന്‍, ടി കെ മോഹന്‍ദാസ്, ടി കെ ബിജു, കെ രജില്‍, ഒ പി ബാലന്‍, ടി കെ രാജു, തരിപ്പൊയില്‍ ചന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top