ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്ന ദുശ്ശക്തികളെ തൂത്തെറിയണം: അഷ്‌റഫ് വടക്കൂട്ട്

കൊടുങ്ങല്ലൂര്‍: എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ കിഴക്കേനടയിലെ എസ്എന്‍ഡിപി ഹാളില്‍ നടന്നു. ബഹുസ്വരതയെ തകര്‍ക്കുന്ന സംഘപരിവാര്‍ ഫാഷിസം രാജ്യത്തിന് ആപത്താണെന്നും ജനാധിപത്യവും മതേതരത്വവും ഇന്ത്യയുടെ മുഖമുദ്രയാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് മജീദ് പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന നവാഗതരെ പരിചയപ്പെടുത്തി. ജില്ലാ സമിതിയംഗം മനാഫ് കരൂപ്പടന്ന, ഷെഫീര്‍ ടി എ, മണ്ഡലം ജോയിന്റ് സെക്രട്ടറി അനീഷ് മേത്തല, മണ്ഡലം ഖജാഞ്ചി ജലീല്‍ മാള സംസാരിച്ചു.

RELATED STORIES

Share it
Top