ഇന്ത്യയും ഇറാനും 9 കരാറുകളില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ, വാണിജ്യം, ഊര്‍ജമേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ കൂടിക്കാഴ്ചകളില്‍ ധാരണയായി. ഒമ്പതു കരാറുകളില്‍ ഒപ്പുവച്ചു.
ഇരട്ട നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധസുരക്ഷാ മേഖലകളിലും വ്യാപാരനിക്ഷേപം, ഊര്‍ജ മേഖലയിലും സഹകരണം ഉറപ്പാക്കാനും ധാരണയായി. സ്വതന്ത്രവും തീവ്രവാദമുക്തവുമായ ഒരു അഫ്ഗാനിസ്താനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി.
ഛബാര്‍ തുറമുഖ വികസനം, പ്രകൃതിവാതക പദ്ധതികള്‍, മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ചയിലെ മുഖ്യചര്‍ച്ചാവിഷയമായി.

RELATED STORIES

Share it
Top