ഇന്ത്യയില്‍ ഹിറ്റ്്‌ലറെയും മുസ്സോളിനിയെയും കടത്തിവെട്ടുന്ന ഫാഷിസം: ആശിഷ് നന്ദി

കോഴിക്കോട്: ഇന്ത്യയില്‍ നിലവിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഹിറ്റ്‌ലറെയും മുസ്സോളിനിയെയും കടത്തിവെട്ടുന്ന തരത്തിലാണെന്ന് രാഷ്ട്രീയ മനശാസ്ത്രജ്ഞനും സാമൂഹിക നിരൂപകനുമായ ആശിഷ് നന്ദി. കേരള സാഹിത്യോല്‍സവത്തില്‍ മാസ് സൈകോളജി ഓഫ് ഫാഷിസം വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്സോളിനി ഫാഷിസത്തിലൂടെ തന്റെ നാട്ടുകാരെ രക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ആയുധങ്ങളും ഭരണവുമാണ് ഫാഷിസത്തെ നിയന്ത്രിക്കുന്നത്. നമ്മെയെല്ലാം കൊന്നുകളയാന്‍ തക്കവണ്ണമുള്ളതാണ് ആ ഫാഷിസം. ഇന്ത്യയിലെ ഫാഷിസം നിര്‍വചിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രത്യയശാസ്ത്രമാണ്. ഫാഷിസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതെ ഇതിന്റെ പിന്നിലെ ചലനാത്മകതയെ തിരിച്ചറിയാന്‍ ശ്രമിക്കണം. ഫാഷിസത്തിന്റെ വരവോടെ 20ാം നൂറ്റാണ്ടില്‍ കൊലപാതങ്ങളില്‍ വര്‍ധനവുണ്ടായിരിക്കുന്നു. ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഒരു ദേശീയതയില്‍ പ്രസക്തിയില്ല. എല്ലാവരെയും തുല്യരായി കാണുന്ന മനോഭാവം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top