ഇന്ത്യയില്‍ സത്യം വിളിച്ചുപറയുന്നവര്‍ അപകടാവസ്ഥയില്‍: ആംനസ്റ്റി

ലണ്ടന്‍: ഇന്ത്യയില്‍ പത്രപ്രവര്‍ത്തകരില്‍ പലരും ജീവനു ഭീഷണിയും ആക്രമണങ്ങളും കെട്ടിച്ചമച്ച കേസുകളുമായി നടക്കുകയാണെന്നു മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. അധികാരികള്‍ക്കെതിരേ സത്യം വിളിച്ചുപറയുന്നവര്‍ക്ക് ഇന്ത്യയില്‍ ഇതു മോശം സമയമാണ്. പത്രപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം അട്ടിമറിക്കുക മാത്രമല്ലെന്നും അതൊരു നിശ്ശബ്ദത ഉണ്ടാക്കുന്നുണ്ടെന്നും ആംനെസ്റ്റി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികദിനമായിരുന്നു ഇന്നലെ. കഴിഞ്ഞദിവസങ്ങളില്‍ മാവോവാദി ബന്ധമാരോപിച്ച് സാമൂഹികപ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയ നടപടി അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ ഉദാഹരണമാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകളെടുത്തിരുന്ന ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ വീടിനു മുമ്പില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.

RELATED STORIES

Share it
Top