ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ശിശുമരണ നിരക്ക് കുറയുന്നുവെന്ന് റിപോര്‍ട്ട്. അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണ് 2017ല്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ യുഎന്‍ഐജിഎംഎഫ് പറയുന്നു. 8,02,000 കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. ഇതില്‍ 6,05,000 നവജാതശിശുക്കളും അഞ്ചിനും 14നും ഇടയിലുള്ള 1,52,000 കുട്ടികളും ഉള്‍പ്പെടുന്നു.
2016ല്‍ 8.67 ലക്ഷം കുഞ്ഞുങ്ങളാണു മരിച്ചത്. ഇത് 8.02 ആയാണ് 2017ല്‍ കുറഞ്ഞത്. 2016 ല്‍ 1000 കുഞ്ഞുങ്ങളില്‍ 44 പേര്‍ മരിച്ചപ്പോള്‍ 2017ല്‍ മരണനിരക്ക് 39 ആയി കുറഞ്ഞു. പ്രസവത്തിന് ആശുപത്രികളെ ആശ്രയിക്കുന്നത് വര്‍ധിച്ചതോടെയാണ് ഇന്ത്യയില്‍ ശിശുമരണ നിരക്കു കുറഞ്ഞതെന്ന് യുഎന്‍ഐജിഎംഎഫ് പ്രതിനിധി യാസ്മിന്‍ അലി പറഞ്ഞു. കുടിവെള്ളം, പോഷകാഹാരം, അടിസ്ഥാന വൈദ്യസൗകര്യം എന്നിവയുടെ കുറവാണ് ശിശുമരണത്തിന് പ്രധാന കാരണമായി പറയുന്നത്.

RELATED STORIES

Share it
Top