ഇന്ത്യയില്‍ വളരുന്നത് നുണവ്യവസായം: സദാനന്ദ് മേനോന്‍

കോഴിക്കോട്: നരേന്ദ്ര മോദി ഭരണത്തില്‍ ഇന്ത്യയില്‍ വളരുന്നത് നുണ വ്യവസായ—മാണെന്ന് പ്രമുഖ മാധ്യമ വിമര്‍ശകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം അധ്യാപകനുമായ സദാനന്ദ് മേനോന്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് എജ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ(ക്രസ്റ്റ്)  ആഭിമുഖ്യത്തില്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായിക ഉല്‍പന്നങ്ങ ള്‍ക്ക് പകരം ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന സാംസ്‌കാരിക ദേശീയതക്ക് പാകമായ പെരുംനുണകളാണ് ഇന്ത്യയി ല്‍ ഉല്‍പാദിപ്പിക്കുന്നത്. വെറുപ്പും അസഹിഷ്ണുതയുമാണ് അതിന്റെ മുഖമുദ്ര.
ചരിത്ര, സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രം അതിനായി വളച്ചൊടിക്കുന്നു. ജൂത മതവിശ്വാസികള്‍ക്ക് ഇസ്രായേല്‍ പോലെ ഇന്ത്യയെ ഹിന്ദുക്കളുടെ മാത്രം പുണ്യഭൂമിയാക്കാനാണ് നീക്കം നടക്കുന്നത്. ഇന്ത്യയെന്ന രാജ്യം അനാതികാലം മുതലെ ഇവിടെയുണ്ടെന്ന് കരുതുന്നത് ഭാവനയാണ്. സ്വാതന്ത്ര്യം കിട്ടിയ 1947 ല്‍  584 നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂനിയനിലിലുണ്ടായിരുന്നു. കേരളത്തിലെ തിരുവിതാംങ്കൂര്‍ തുടക്കത്തില്‍ ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ വിസമ്മതിച്ച ജ്യമാണ്.  കശ്മീരില്‍ പെല്ലറ്റ് തോക്കുകളുപയോഗിച്ച് പട്ടാളം ജനങ്ങളെ വെടിവച്ചിടുകയാണ്. ഇതിനെതിരേ കേരളത്തിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലോ  പ്രതിഷേധമുയരുന്നില്ല. ദശകങ്ങള്‍ക്ക് മുമ്പെ വിയറ്റ്‌നാമിലൊരു ബോംബ് വീഴുമ്പോഴെക്കും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കേരള യുവത ഇന്നെവിടെ പോയെന്നും സദാനന്ദ് മേനോന്‍ ചോദിച്ചു. പരിപാടിയില്‍ ക്രസ്റ്റ് എക്‌സിക്കുട്ടീവ് ഡയരക്ടര്‍ ഡി ഡി നമ്പൂതിരി, ക്രസ്റ്റ് അസോസിയേറ്റ് പ്രോഗ്രാം ഓഫിസര്‍ പ്രഫ. ആശ്‌ലി പോള്‍ സംസാരിച്ചു.

RELATED STORIES

Share it
Top