ഇന്ത്യയില്‍ നടക്കുന്നത് മോദിയുടെ വണ്‍മാന്‍ ഷോ: അജ്മല്‍ ഇസ്മായില്‍

മുഴപ്പിലങ്ങാട്: ഇന്ത്യയില്‍ നടക്കുന്നത് നരേന്ദ്ര മോദിയുടെ വണ്‍മാന്‍ ഷോയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ടൂ മെന്‍ ആര്‍മിയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. എസ്ഡിപിഐ ധര്‍മടം മണ്ഡലം കണ്‍വന്‍ഷന്‍ പാച്ചാക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന്റെ വര്‍ഗീയ വിഭജന അജണ്ടകള്‍ അമിത്ഷായും നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിസഭയെ അപ്രസക്തമാക്കി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് വിഷയാവതരണം നടത്തി. ധര്‍മടം മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ടി വി ഷംസീര്‍, മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ബി മൂസക്കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top