ഇന്ത്യയില്‍ കോടിപതികളുടെ എണ്ണം കൂടുന്നു

ന്യൂഡല്‍ഹി: നികുതി അടയ്ക്കുന്ന ഇന്ത്യക്കാരില്‍ ഒരു കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണം കൂടുന്നതായി റിപോര്‍ട്ട്. നാലു വര്‍ഷത്തിനിടെ 1.40 ലക്ഷം വര്‍ധനയുണ്ടായതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്) തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കോടിപതികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനയാണുള്ളത്. ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ള നികുതി അടയ്ക്കുന്നവരില്‍ (കോര്‍പറേറ്റ് കമ്പനികള്‍, സിനിമാ വ്യവസായം, വിഭജിക്കപ്പെടാത്ത ഹിന്ദു കുടുംബങ്ങള്‍) എന്നിവരുടെ വരുമാനത്തില്‍ വന്‍ വര്‍ധയുണ്ടെന്നും നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 2014-15 കാലഘട്ടത്തില്‍ 88,649 പേര്‍ ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളതായി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 2017-18 ല്‍ ഇത് 1,40,139 പേരായി.

RELATED STORIES

Share it
Top