ഇന്ത്യയില്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി തന്നെന്യൂഡല്‍ഹി:രാജ്യത്ത് ഏറ്റവുമധികാമളുകള്‍ സംസാരിക്കുന്ന ഭാഷയെന്ന പദവി ഹിന്ദി നിലനിര്‍ത്തി.പുറത്ത് വന്ന ഏറ്റവുമ പുതിയ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ചാണിത്.നിലവില്‍ പുതിയതായി പത്ത് കോടിയാളുകള്‍ ഹിന്ദി സംസാരിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.ഇതില്‍ രണ്ടാം സ്ഥാനത്ത് കാശ്മീരിയാണ്.
അതേ സമയം ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷ ബംഗാളിയാണ്.9.7 ഏഴ് കോടിയാളുകളാണ് ബംഗാളി സംസാരിക്കുന്നത്.ഏറ്റവും കുറവ് ആളുകള്‍ സംസാരിക്കുന്ന ഭാഷ സംസ്‌കൃതമാണ്.24821 പേരാണ് നിലവില്‍ സംസ്‌കൃതം സംസാരിക്കുന്നത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ പത്ത് ശതമാനം കുറവ് വന്നിട്ടുണ്.കേരളത്തില്‍ ഇതരഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇഗ്ലീഷ സംസാരിക്കുന്നയാളുകള്‍ ഏറ്റവുമധികമുള്ളത് മഹാരഷ്ട്രയിലാണ്.

RELATED STORIES

Share it
Top