ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനാവുമെന്ന്

പ്രതീക്ഷ: ആസ്‌ത്രേലിയന്യൂഡല്‍ഹി: സമീപഭാവിയില്‍ തന്നെ ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗം യുറേനിയം അയക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ആസ്‌ത്രേലിയന്‍ ഹൈകമ്മീഷണര്‍ ഹരീന്ദര്‍ സിദ്ധു. ഡല്‍ഹിയില്‍ നടന്ന ആസ്‌ത്രേലിയന്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യമന്ത്രി ജൂലി ബിഷപ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യയിലെത്തിയ ആസ്‌ത്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ് വില്‍പനയ്ക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ ചില സാംപിളുകള്‍ ഇന്ത്യയിലേക്ക് അയച്ചതായി വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top