ഇന്ത്യയിലെ മറുനാടന്‍ മലയാളികളില്‍ കൂടുതലും കര്‍ണാടകയില്‍

തിരുവനന്തപുരം: ഇന്ത്യയിലെ മറുനാടന്‍ മലയാളികളില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍. ബംഗളൂരു ഉള്‍പ്പെടുന്ന കര്‍ണാടകയില്‍ രാജ്യത്തിനകത്തെ പ്രവാസി മലയാളികളില്‍ 33 ശതമാനം പേരാണു കഴിയുന്നത്. ഏഴുലക്ഷത്തോളം പേരാണ് കേരളത്തിനു പുറത്ത് വിവിധ തൊഴില്‍മേഖലകളിലായി കുടിയേറിയിട്ടുള്ളത്. 17 ശതമാനം തമിഴ്‌നാട്ടിലും 14 ശതമാനം മഹാരാഷ്ട്രയിലും എട്ടു ശതമാനം ഡല്‍ഹിയിലുമാണ്. ശേഷിക്കുന്ന 27 ശതമാനം പ്രവാസികള്‍ മറ്റു സംസ്ഥാനങ്ങളിലാണ്.
2014ലെ സര്‍വേ അനുസരിച്ച് 24 ലക്ഷം പ്രവാസികള്‍ കേരളത്തില്‍ നിന്നു വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. 12.52 ലക്ഷം പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. കേരളത്തിലേക്കു തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം കാലക്രമേണ കൂടിവരുകയാണ്. 86 ശതമാനം പ്രവാസി മലയാളികളും ഗള്‍ഫ് രാജ്യങ്ങളിലേക്കാണു കുടിയേറിയിരിക്കുന്നത്.  അമേരിക്കന്‍ ഐക്യനാടുകളിലെ പ്രവാസികളുടെ ഏകദേശ കണക്ക് കേരളത്തില്‍ നിന്നുള്ള മൊത്തം കുടിയേറ്റത്തിന്റെ 3.4 ശതമാനവും യൂറോപ്പില്‍ 2.4 ശതമാനവുമാണ്. കേരളത്തില്‍ നിന്ന് ആദ്യതലമുറ കുടിയേറ്റം നടന്ന സിംഗപ്പൂര്‍, മലേസ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയില്‍ ആകെ പ്രവാസികളുടെ ശതമാനക്കണക്ക് 1.4 ശതമാനമാണ്.

RELATED STORIES

Share it
Top