ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോടെന്ന് സര്‍വേഫലം

ന്യൂഡല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷനാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനെന്ന് സര്‍വേ ഫലം. അതേസമയം, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന് ശുദ്ധീകരണത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴ്ന്ന നിലവാരമാണെന്ന് സര്‍വേ പറയുന്നു. ഒരു ഓണ്‍ലൈ ന്‍ യാത്രാപോര്‍ട്ടല്‍ നടത്തിയ സര്‍വേയിലാണ് കോഴിക്കോട് ഒന്നാംസ്ഥാനത്തെത്തിയത്.
തെക്കേ ഇന്ത്യയിലെ 40 ശതമാനം സ്റ്റേഷനുകളും വൃത്തിയുള്ളതായി ഉപഭോക്താക്കള്‍ അടയാളപ്പെടുത്തിയപ്പോള്‍ മധ്യ-ഉത്തരേന്ത്യയിലെ 20 ശതമാനം സ്റ്റേഷനുകള്‍ മാത്രമാണ് വൃത്തിയുള്ളതെന്ന് സര്‍വേ പറയുന്നു.
കര്‍ണാടകയിലെ ഹുബ്ലി ജങ്ഷന്‍, ദാവന്‍ഗരെ, ധന്‍ബാദ് ജങ്ഷന്‍ (ജാര്‍ഖണ്ഡ്), ജബല്‍പൂര്‍ (മധ്യപ്രദേശ്), ബിലാസ്പുര്‍ ജങ്ഷന്‍ (ഛത്തീസ്ഗഡ്) എന്നിവയാണ് കോഴിക്കോടിനു തൊട്ടുപിന്നില്‍ മികച്ച സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ട്രെയിനുകളില്‍ സ്വര്‍ണജയന്തി രാജധാനി എക്‌സ്പ്രസാണ് ഏറ്റവും വൃത്തിയുള്ള ട്രെയിനായി തിരഞ്ഞെടുക്കപ്പെട്ടത് അതേസമയം, കര്‍ണാടക എക്‌സ്പ്രസിനാണ് ഏറ്റവും കുറവ് റേറ്റിങ് ലഭിച്ചത്. 2017ല്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ ശുചിത്വത്തെക്കുറിച്ചുള്ള  സമാനമായ പഠനത്തില്‍ തെക്കേ ഇന്ത്യയിലെ  മിക്ക സ്റ്റേഷനുകളും പട്ടികയില്‍ സ്ഥാനംപിടിച്ചിരുന്നു.

RELATED STORIES

Share it
Top