ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഗുരുദ്വാര സന്ദര്‍ശനം തടഞ്ഞു

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയക്കും കോണ്‍സുലേറ്റിലെ മറ്റു ജീവനക്കാര്‍ക്കും ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനുള്ള അനുമതി പാകിസ്താന്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യ പാക് ഹൈക്കമ്മീഷനര്‍ സെയ്ദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തി.
ഇന്ത്യന്‍ പ്രതിനിധികളുടെ നയതന്ത്ര പരിരക്ഷ എടുത്തുകളഞ്ഞത് വിയന്നാ സമ്മേളന ധാരണകളുടെ ലംഘനമാണെന്നും ഇന്ത്യ പാക് പ്രതിനിധിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാക് വിദേശകാര്യമന്ത്രാലയം, ഇസ്‌ലാമാബാദിലെത്തിയ ബിസാരിയക്കും ഭാര്യക്കും റാവല്‍പിണ്ടിക്കടുക്ക ഹസര്‍ അബ്ദാലിലെ പഞ്ചാബ് സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചത്. ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാകിസ്താന്‍ സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.

RELATED STORIES

Share it
Top