ഇന്ത്യന്‍ ഹാജിമാര്‍ മക്കയിലെത്തി

മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ മദീനയില്‍ എത്തിയ ഹാജിമാര്‍ കഴിഞ്ഞദിവസം മക്കയിലെത്തി. തിങ്കളാഴ്ച സൗദി സമയം 3.20നാണ് ഹാജിമാരെത്തിയത്. അസീസിയ കാറ്റഗറിയിലാണ് ഇവരുടെ താമസം. ഹാജിമാരെ സ്വീകരിക്കാന്‍ കോ ണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം, ഹജ്ജ് മിഷന്‍ മക്ക ഇന്‍ചാര്‍ജ് ആസിഫ് സയ്യിദ്, കോ-ഓഡിനേറ്റര്‍ മുഅമിന ബേനസീര്‍ സന്നിഹിതരായിരുന്നു.
3746 ഹാജിമാരാണ് തിങ്കളാഴ്ച എത്തിയത്. രാവിലെ 7.30 നാണ് മദീനയില്‍ നിന്ന് ബസ്സുകള്‍ മക്കയിലേക്ക് പുറപ്പെട്ടത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു പുറമെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, കെഎംസിസി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ഒഐസിസി, വിഖായ തുടങ്ങിയ സന്നദ്ധസംഘടനകളുടെ വോളന്റിയര്‍മാരും ഹാജിമാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top