ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുകുവൈറ്റ്: 2018-2021 വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സകരിയ(പ്രസിഡന്റ്), സഫീര്‍(ജനറല്‍ സെക്രട്ടറി), മുസ്തഫ(വൈസ് പ്രസിഡന്റ്), ഉമര്‍ബുഹാരി(സെക്രട്ടറി),അസ്‌ലം(സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഏപ്രില്‍ 4 ന് നടന്ന ബ്രാഞ്ച് ഭാരവാഹികളുടെ യോഗത്തില്‍ 13 അംഗ സ്‌റ്റേറ്റ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ തായിഫ്, കിഫായത്തുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇന്ത്യാ രാജ്യത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top